17 വയസ്സിൽ ചിരഞ്ജീവിയുടെ തോക്കെടുത്ത് ജീവനൊടുക്കാൻ ശ്രമിച്ചു, വെളിപ്പെടുത്തലുമായി പവൻ കല്യാൺ

ബുധന്‍, 8 ഫെബ്രുവരി 2023 (14:31 IST)
വിഷാദരോഗത്തിന് അടിമയായിരുന്നു താനെന്ന് വെളിപ്പെടുത്തി തെലുങ്ക് സൂപ്പർ താരം പവൻ കല്യാൺ. അൺസ്റ്റോപ്പബിൾ വിത്ത് എൻബികെ സീസൺ 2വിൽ നന്ദമൂരി ബാലകൃഷ്ണയോട് സംസാരിക്കവെയാണ് താരം തൻ്റെ വ്യക്തിജീവിതത്തെ പറ്റി തുറന്ന് സംസാരിച്ചത്. കടുത്ത വിഷാദത്തിൽ നിന്നുള്ള തൻ്റെ അതിജീവനം എളുപ്പമായിരുന്നില്ലെന്നും പവൻ കല്യാൺ പറഞ്ഞു.
 
എനിക്ക് ചെറുപ്പം മുതൽ ആസ്ത്മ ഉണ്ടായിരുന്നു. അതിനാൽ അടിക്കടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സമൂഹത്തോട് ഇടപഴകുന്ന വ്യക്തിയായിരുന്നില്ല ഞാൻ.17 വയസ്സിൽ പരീക്ഷകളുടെ സമ്മർദ്ദം കൂടിയായപ്പോൾ എൻ്റെ വിഷാദം കൂടി. എൻ്റെ മൂത്ത സഹോദരൻ ചിരഞ്ജീവി വീട്ടിൽ ഇല്ലാതിരുന്ന സമയം ഞാൻ അദ്ദേഹത്തിൻ്റെ ലൈസൻസുള തോക്കെടുത്ത് ജീവനെടുക്കാൻ ശ്രമിച്ചത് ഞാൻ ഓർക്കുന്നു.
 
സഹോദരൻ നാഗബാബുവും ഭാര്യസഹോദരി സുരേഖയും ചേർന്നാണ് തക്ക സമയത്ത് എന്നെ രക്ഷിച്ചത്. എനിക്ക് വേണ്ടി ജീവിക്കു എന്ന് ചിരഞ്ജീവി എന്നോട് പറഞ്ഞു. അന്ന് മുതൽ ഞാൻ എന്നെ തന്നെ പഠിപ്പിക്കുകയും കർണാടക സംഗീതം അഭ്യസിക്കുകയും ആയോധനകലകൾ പഠിക്കുന്നതിലും ആനന്ദം കണ്ടെത്തി. പവൻ കല്യാൺ പറഞ്ഞു
 
നിങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്. നിങ്ങളോട് മാത്രം മത്സരിക്കുക. അറിവും വിജയവും കഠിനാദ്ധ്വാനത്തിലൂടെയാണ് വരുന്നത്. ഇന്ന് നമ്മൾ സഹിക്കുന്നത് നമ്മുടെ നാളെയെ രൂപപ്പെടുത്തും. നിങ്ങളുടെ ഏറ്റവും മികച്ച പതിപ്പാവുക. പവൻ കൂട്ടിചേർത്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍