ഓൺലൈൻ റമ്മിയിൽ മൂന്നര ലക്ഷത്തോളം നഷ്ടമായി, പാലക്കാട് സ്വദേശി ജീവനൊടുക്കി
ചൊവ്വ, 7 ഫെബ്രുവരി 2023 (18:49 IST)
ഓൺലൈൻ റമ്മിയിൽ പണം നഷ്ടമായതിൻ്റെ വിഷമത്തിൽ യുവാവ് ജീവനൊടുക്കി. പാലക്കാട് കൊല്ലങ്കോട് പനങ്ങാട്ടിരി സ്വദേശി ഗിരീഷാണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.
തൃശൂരിലെ കോളേജിലെ ലാബ് ടെക്നീഷ്യനായിരുന്നു ഗിരീഷ്. ഓൺലൈൻ റമ്മി കളിച്ച് ഏകദേശം മൂന്നരലക്ഷത്തോളം രൂപ ഗിരീഷിന് നഷ്ടപ്പെട്ടിരുന്നെന്നും സ്വർണാഭരണങ്ങൾ വിറ്റിരുന്നതായും ബന്ധുക്കൾ പറയുന്നു.