യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യ, ഭാര്യാ മാതാവ് എന്നിവർക്കെതിരെ കേസ്

എ കെ ജെ അയ്യര്‍

ശനി, 28 ജനുവരി 2023 (17:49 IST)
കാസർകോട്: യുവാവ് ആത്മഹത്യാ ചെയ്ത സംഭവത്തിൽ ഭാര്യ, ഭാര്യാ മാതാവ് എന്നിവർക്കെതിരെ പോലീസ് പീഡനത്തിന് കേസെടുത്തു. കാഞ്ഞങ്ങാട് കരിവേടകത്തെ ജിയോ കുര്യൻ എന്ന യുവാവാണ് കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് ആത്മഹത്യ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബേഡകം പോലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

നിരന്തരമായ ശാരീരിക, മാനസിക പീഡനത്തെ തുടർന്നാണ് തന്റെ മകൻ ജീവനൊടുക്കിയതെന്നു ജിയോ കുര്യന്റെ പിതാവ് കുര്യൻ പോലീസിൽ പരാതി നൽകിയിരുന്നു. ഭാര്യ അമല, ഭാര്യാ മാതാവ് ശാലിനി എന്നിവർക്കെതിരെയാണ് കേസ്. വെള്ളരിക്കുണ്ട് ആനമഞ്ചൾ സ്വദേശികളാണിവർ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍