കൊലക്കേസ് പ്രതിയെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വക്കം കുഞ്ചാന്‍ വിളാകത്തു വീട്ടില്‍ രമണന്റെ മകന് റജു എന്ന 25 കാരനാണു കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. അടുത്തകാലത്താണ് കൊലക്കേസില്‍ പെട്ട റജു ജാമ്യത്തിലിറങ്ങിയത്.
കഴിഞ്ഞ ജനുവരി 31 വൈകിട്ട് നാലു മണിക്ക് വക്കം തൊപ്പിക്കു വിളാകം റയില്‍വേ ഗേറ്റിനടുത്ത് വച്ച് ബൈക്കില്‍ വന്ന ഷബീര്‍ എന്നയാളെ തടഞ്ഞു നിര്‍ത്ത് അടിച്ചുകൊന്ന കേസിലെ പ്രതിയാണു റജു. നാലംഗ സംഘമാണ് ഷബീറിനെ അടിച്ചുകൊന്നത്.