ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനഞ്ചുകാരി ചികിത്സയിലിരിക്കെ മരിച്ചു. ഇന്ന് രാവിലെയാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിരിക്കെ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഞാറാഴ്ചയാണ് പെണ്‍കുട്ടിയെ വീടിനുള്ളിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ ശരീരത്തിൽ ബലപ്രയോഗം നടന്നതായി തെളിവുകളുണ്ട്. ഇക്കാര്യം ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു.
വിശദമായ പരിശോധനക്കായി പെണ്‍കുട്ടിയെ തൃശൂർ മെഡിക്കൽ കോളജില്‍ എത്തിക്കുകയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇന്ന് മരണം സംഭവിച്ചത്. അന്വേഷണം നടക്കുന്നുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലെ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.