വിവാഹ ദിവസം വധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എ കെ ജെ അയ്യര്‍

തിങ്കള്‍, 7 ഫെബ്രുവരി 2022 (12:56 IST)
കോഴിക്കോട്: വിവാഹ ദിവസം വധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം വിവാഹം നടക്കാനിരിക്കെ കാളാണ്ടിത്താഴം നാഗോളത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘ എന്ന 30 കാരിയാണ് മരിച്ചത്.  

മേഘയെ ഒരുക്കാനായി രാവിലെ ബ്യുട്ടീഷ്യൻ എത്തിയിരുന്നു. എന്നാൽ കുളിക്കാനായി മുറിയിൽ കയറിയ മേഘ ഏറെനേരം കഴിഞ്ഞിട്ടും പുറത്തു വരാത്തതിനെ തുടർന്ന് ബന്ധുക്കൾ വാതിൽ പൊളിച്ചാണ് അകത്തുകടന്നത്. മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർത്ഥിനിയായ മേഘയുടെ വിവാഹം അതെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായി നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ചേവായൂർ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍