വിദേശത്തു ഉപരിപഠന വാഗ്ദാനം : ലക്ഷങ്ങൾ തട്ടിയെടുത്ത ആൽഫാമേരി ഉടമ പിടിയിൽ

വ്യാഴം, 27 ഒക്‌ടോബര്‍ 2022 (14:07 IST)
തിരുവനന്തപുരം : വിദേശ രാജ്യങ്ങളിൽ വിദ്യാർത്ഥികൾക്ക് ഉപരിപഠന സൗകര്യം വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ 40 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പാപ്പനംകോട് സത്യൻ നഗർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോജർ ആണ് പേരൂർക്കട പോലീസിന്റെ പിടിയിലായത്.
 
ആൽഫാ മേരി എഡ്യൂക്കേഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സ്ഥാപനം നടത്തി വിവിധ മാധ്യമങ്ങളിൽ പരസ്യവും വ്യാപകമായി നൽകി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആകർഷിച്ചായിരുന്നു ഇയാൾ ഉപരിപഠനം വാഗ്ദാനം ചെയ്തിരുന്നത്.
 
ഉപരിപഠനത്തിന്റെ പേരിൽ നിരവധി പേരിൽ നിന്ന് വൻ തുകകൾ വാങ്ങിയശേഷം കാര്യം ശരിയാക്കാതിരിക്കുമ്പോൾപനം തിരികെ നൽകാത്തതിനെ തുടർന്ന് ലഭിച്ച പരാതിയിൽ പേരൂർക്കട പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഇയാളെ ഹരിയാനയിലെ ഗൂർഗാവിൽ നിന്നാണ് പിടികൂടിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍