ബൈക്ക് മോഷണം ഒരു കലയാക്കി മാറ്റി; പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍

തിങ്കള്‍, 22 ഓഗസ്റ്റ് 2016 (14:03 IST)
വയസു പത്തൊന്‍പതേ ആയുള്ളു എങ്കിലെന്താ.... 100 ഓളം ബൈക്കുകളാണ് ഈ പയ്യന്‍ മോഷ്ടിച്ചത്. തിരുവല്ല തുകലശേരി കാരിക്കാട്ട് വാരിയം വീട്ടില്‍ അഖില്‍ ബാബു എന്ന 19 കാരനാണു പൊലീസ് പിടിയിലായ ഈ വിരുതന്‍.
 
തിരുവല്ലയിലും പരിസരങ്ങളിലുമായി ദിവസങ്ങളായി ബൈക്ക് മോഷണം ഒരു സ്ഥിരം വാര്‍ത്തയായിരുന്നു. ഇതിനൊപ്പം കഴിഞ്ഞ ഒരു ദിവസം തന്നെ ഒന്നിലേറെ ബൈക്കുകള്‍ ഒറ്റയടിക്ക് മോഷണം പോയതോടെ പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഫലവും കണ്ടു. 
 
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ നിന്നാണ് മിക്ക ബൈക്കുകളും പയ്യന്‍ മോഷ്ടിച്ചത്. തിരുവല്ല നഗരസഭാ വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് ഇയാള്‍ അവസാനമായി മോഷ്ടിച്ചത്. പിടിയിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

വെബ്ദുനിയ വായിക്കുക