കൊവിഡ്: ഓണത്തിരക്ക് നിയന്ത്രിക്കാൻ കർശന നടപടി, പൊതുസ്ഥലങ്ങളിൽ ആഘോഷങ്ങൾ അനുവദിക്കില്ല

Webdunia
ശനി, 29 ഓഗസ്റ്റ് 2020 (07:20 IST)
സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഓണത്തിരക്ക് നിയന്ത്രിക്കുന്നതിൽ കർശനനടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഓണം പ്രമാണിച്ച് കടകൾ രാവിലെ 7 മുതൽ 9 വരെ തുറക്കാവുന്നതാണ്.
 
കടകളിൽ ഉപഭോക്താക്കള്‍ക്ക് കാത്തുനില്‍ക്കാന്‍ കടയുടെ പുറത്ത് വട്ടം വരയ്ക്കുകയോ ലൈന്‍ മാര്‍ക്ക് ചെയ്യുകയോ വേണം. കടകളിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം. സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ തുറക്കുന്നതിന് അനുമതി ഉണ്ടെങ്കിലും അവര്‍ ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കണം.
 
പൊതുസ്ഥലങ്ങളിൽ ഓണസദ്യയുടേയും മറ്റും പേരില്‍ കൂട്ടംകൂടാനോ പൊതുപരിപാടികള്‍ നടത്താനോ അനുവദിക്കില്ല. അത്യാവശ്യമല്ലാത്ത യാത്രകൾ ഓണക്കാലത്ത് ഒഴിവാക്കണം. കണ്ടൈൻമെന്റ് സോണിലെ നിയന്ത്രണങ്ങൾ തുടരുമെന്നും പോലീസ് മേധാവി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article