തലശ്ശേരിയില്‍ നാടോടിസ്ത്രീയെ തെരുവുനായ്‌ക്കള്‍ കടിച്ചുകീറി; മൂക്കും ചുണ്ടും തെരുവുനായ്ക്കള്‍ കടിച്ചുകീറി; ഗുരുതരമായി പരുക്കേറ്റ സ്ത്രീ ചികിത്സയില്‍

ശനി, 10 സെപ്‌റ്റംബര്‍ 2016 (09:23 IST)
തലശ്ശേരിയില്‍ നാടോടിസ്ത്രീയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി. ശനിയാഴ്ച രാവിലെയാണ് സംഭവം. തലശ്ശേരി മമ്പറത്ത് പാലത്തിന് സമീപം ടെന്റ് കെട്ടിയാണ് രാധയും കുടുംബവും താമസിച്ചിരുന്നത്. ടെന്റിനുള്ളില്‍ ഇരച്ചുകയറിയാണ് തെരുവുനായ്ക്കള്‍ രാധയെ ആക്രമിച്ചത്.
 
കര്‍ണാടകയിലെ ഹുന്‍സൂര്‍ സ്വദേശിനിയാണ് രാധ. ഇവരുടെ മൂക്കും ചുണ്ടും തെരുവുനായ്ക്കള്‍ കടിച്ചു കീറി. മേല്‍ചുണ്ട് പൂര്‍ണമായും നഷ്‌ടപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരമായി പരുക്കേറ്റ രാധയെ തലശ്ശേരി ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സാരമായി പരുക്കേറ്റ സാഹചര്യത്തില്‍ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

വെബ്ദുനിയ വായിക്കുക