ഇരുചക്രവാഹനത്തിൽ കുട്ടികളെ കൊണ്ടുപോകാം: പിഴ ഒഴിവാക്കൽ പരിഗണിച്ച് ഗതാഗത വകുപ്പ്

വ്യാഴം, 27 ഏപ്രില്‍ 2023 (14:17 IST)
ഇരുചക്രവാഹനങ്ങളിൽ മാതാപിതാക്കൾക്കൊപ്പം കുട്ടികളെ കൊണ്ടുപോകുന്നതിൽ പിഴ ഒഴിവാക്കൽ ഗതാഗത വകുപ്പ് പരിഗണിക്കുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് കേന്ദ്രസർക്കാരിന് കത്ത് നൽകും. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഭേദഗതിയോ ഇളവോ സർക്കാർ ആവശ്യപ്പെടും.
 
ആവശ്യം നിയമപരമായി നിലനിൽക്കുമോ എന്ന് പരിശോധിക്കാൻ മോട്ടോർ വാഹനവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. മാതാപിതാക്കൾക്കൊപ്പം ഒരു കുട്ടി അല്ലെങ്കിൽ അച്ഛനോ അമ്മയ്ക്കോ ഒപ്പം രണ്ട് കുട്ടികൾ എന്ന നിർദേശമാകും സംസ്ഥാനം മുന്നോട്ട് വെയ്ക്കുക. കുട്ടികളുടെ പ്രായപരിധി നിശ്ചയിക്കും. നിയമസാധുത പരിശോധിച്ച ശേഷം മാത്രമാകും ഇക്കാര്യത്തിൽ മോട്ടോർ വാഹനവകുപ്പ് അന്തിമതീരുമാനം എടുക്കുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍