ഇ- പോസ് മെഷീൻ നെറ്റ്‌വർക്ക് തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ ഷോപ്പുകൾ 28 വരെ അടച്ചിടും. സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ 3 ദിവസത്തെ സമയം വേണ്ടിവരുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. ഈ മാസത്തെ റേഷൻ വിതരണത്തിന് മെയ് 5 വരെ സമയം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.