സര്‍ക്കരിന്റെ മദ്യനയത്തിന്റെ അര്‍ത്ഥം പണക്കാര്‍ക്ക് മാത്രം ലഹരി: ജോയ് മാത്യു

Webdunia
വെള്ളി, 22 ഓഗസ്റ്റ് 2014 (17:22 IST)
സര്‍ക്കാറിന്റെ മദ്യനയത്തെ വിമര്‍ശിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു.സര്‍ക്കരിന്റെ മദ്യനയത്തിന്റെ അര്‍ത്ഥം പണക്കാര്‍ക്ക് മാത്രം ലഹരി എന്നാണെന്നും നയത്തിലൂടെ സര്‍ക്കാര്‍ പുകമറ സൃഷ്ടിക്കുകയാണെന്നും ജോയ് മാത്യു പറഞ്ഞു.

ഇത് നടപ്പിലാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ചാരായം നിരോധിച്ചത് കൊണ്ട് മദ്യപാനം കുറഞ്ഞോ ജോയ് മാത്യു  ചോദിച്ചു.