എസ്‌എസ്‌എല്‍‌സി പരീക്ഷ എഴുതുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും വിവരങ്ങള്‍ സമ്പൂര്‍ണയില്‍ നല്‍കണം !

Webdunia
വെള്ളി, 3 നവം‌ബര്‍ 2017 (14:15 IST)
എസ്‌എസ്‌എല്‍‌സി പരീക്ഷയെഴുതുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ഫേട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഈ മാസം 18ന് മുന്‍പ് സമ്പൂര്‍ണ സ്കൂള്‍ മാനേജ്മെന്റെ പോര്‍ട്ടലില്‍ നല്‍കണമെന്ന് പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ വിവരങ്ങല്‍ നല്‍കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും മറ്റ് സോഫ്‌റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. 
 
ഇത്തരം പോര്‍ട്ടലിലൂടെ അഡ്മിഷന്‍ റജിസ്റ്ററിന്റെ പകര്‍പ്പ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, പ്രമോഷന്‍ ലിസ്റ്റ്, വിവിധ സ്കോളര്‍ഷിപ്പ്, കുട്ടികളുടെ തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ തയാറാക്കാന്‍ സാധിക്കും.  അതേസമയം സമ്പൂര്‍ണതയില്‍ ഉള്‍പ്പെടുത്തുന്നതിന് അംഗീകൃത അണ്‍ എയ്‌ഡഡ്, സി‌ബി‌എസ്‌ഇ, ഐ‌സി‌എസ്ഇ, നവോദീയ കേന്ദ്രീയ വിദ്യാലയങ്ങള്‍ തുടങ്ങിയവയുടെ പട്ടിക പത്തിനകം സമര്‍പ്പികാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉപഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article