എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയത് 1,21,318 പേര്‍; ഏറ്റവും കൂടുതല്‍ വിജയശതമാനം ഈ ജില്ലയില്‍

ശ്രീനു എസ്
ബുധന്‍, 14 ജൂലൈ 2021 (16:30 IST)
2021 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി/റ്റി.എച്ച്.എസ്.എല്‍.സി പരീക്ഷാഫലം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു. ഇത്തവണ 99.47 ശതമാനമാണ് എസ്.എസ്.എല്‍.സി വിജയശതമാനം. കഴിഞ്ഞവര്‍ഷമിത് 98.82 ശതമാനമായിരുന്നു.ആകെ 4,21,887 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 1,21,318 പേരാണ്. വിജയശതമാനം എറ്റവും കൂടുതലുള്ള റവന്യൂ ജില്ല കണ്ണൂരാണ്- 99.85. വിജയശതമാനം കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലയാണ്- 99.97.
 
 http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, examresults.kerala.gov.in http://results.kerala.nic.in, www.sietkerala.gov.in എന്നീ വെബ് സൈറ്റുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭിക്കും. എസ്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട്  http://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട്  http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട്  http://thslcexam.kerala.gov.in ലും   എ.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട്  http://ahslcexam.kerala.gov.in ലും ലഭ്യമാകും.

അനുബന്ധ വാര്‍ത്തകള്‍

Next Article