സീരിയലുകള്‍ നിരന്തരം കാണുന്നത് സ്ത്രീകളെ മാനസികമായി തളര്‍ത്തുമെന്ന് ശ്രീനിവാസന്‍

Webdunia
തിങ്കള്‍, 17 ഓഗസ്റ്റ് 2015 (15:29 IST)
ടിവി സീരിയലുകള്‍ നിരന്തരം കാണുന്നത് സ്ത്രീകളെ മാനസികമായി തളര്‍ത്തുമെന്ന് നടന്‍ ശ്രീനിവാസന്‍. മട്ടന്നൂര്‍ സ്വീറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് വാര്‍ഷികാഘോഷത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ടിവി സീരിയലുകള്‍ മാത്രം ആസ്വദിക്കുന്നതു മാനസികമായി തളര്‍ത്തും. സ്ത്രീകള്‍ വായനശീലം വളര്‍ത്തണം. ജനാധിപത്യം എന്തെന്ന് അറിയാതെയാണ് പല സ്ത്രീകളും വോട്ടു ചെയ്യുന്നത്. സമൂഹത്തില്‍ സ്ത്രീകള്‍ പുരുഷനോടൊപ്പം എത്താന്‍ വായനാശീലം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.