കർഷകർ ആത്മഹത്യ ചെയ്യുന്നതിന്റെ കാരണം ദാരിദ്ര്യമല്ല! വിചിത്ര പ്രസ്താവനയുമായി ശ്രീ ശ്രീ രവിശങ്കർ

Webdunia
ശനി, 29 ഏപ്രില്‍ 2017 (18:09 IST)
ഇന്ത്യയിൽ കാലങ്ങളായി നിലനിൽക്കുന്നതോ റിപ്പോർട്ട് ചെയ്യപ്പെടുന്നതോ ആയ കാര്യം കർഷക ആത്മഹത്യയാണ്. ഇന്ത്യയിലെ കർഷക ആത്മഹത്യയുടെ കാരണം ദാരിദ്ര്യമല്ലെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. ആത്മീയത കുറഞ്ഞതാണ് കർഷകരുടെ ആത്മഹത്യയുടെ കാരണമെന്നാണ് ആര്‍ട്ട് ശ്രീ ശ്രീ രവിശങ്കർ പറയുന്നത്. 
 
ദാരിദ്ര്യം മാത്രമല്ല ആത്മീയതക്കുറവും ആത്മഹത്യക്കുള്ള കാരണമാണെന്നാണ് മുംബൈയില്‍ നടന്ന പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കിയത്. വിദര്‍ഭയിലടക്കം 512 ലധികം ഗ്രാമങ്ങളില്‍ നടത്തിയ പദയാത്രകളില്‍ നിന്നാണ് തനിക്കിത് മനസ്സിലായത്. ആത്മീയതില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആത്മീയത കര്‍ഷകരിലേക്ക് എത്തിക്കാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  
Next Article