സുരേന്ദ്രനെ മാറ്റിയില്ലെങ്കില്‍ പാര്‍ട്ടി വിടും; ബിജെപിയില്‍ അതൃപ്തരുടെ മുന്നറിയിപ്പ്, പിളര്‍പ്പിലേക്ക്

Webdunia
വ്യാഴം, 7 ഒക്‌ടോബര്‍ 2021 (07:20 IST)
കേരള ബിജെപിയില്‍ തമ്മിലടി രൂക്ഷം. കെ.സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും. ചില സംസ്ഥാന ഭാരവാഹികളെയും ജില്ലാ പ്രസിഡന്റുമാരെയും മാറ്റിയ നടപടിക്കെതിരെയാണ് ബിജെപിയില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ അമര്‍ഷം പുകയുന്നത്. കോര്‍ കമ്മിറ്റിയെ നോക്കുകുത്തിയാക്കി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഏകപക്ഷീയമായാണ് പുനഃസംഘടന നടത്തിയതെന്ന് മുതിര്‍ന്ന നേതാക്കളും കൃഷ്ണദാസ് പക്ഷവും പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് നിയോജകമണ്ഡലങ്ങളില്‍നിന്നു ലഭിച്ച പരാതി പരിശോധിച്ചശേഷം പുനഃസംഘടന മതിയെന്ന തീരുമാനം അട്ടിമറിച്ചെന്നാണ് പ്രധാന ആരോപണം. ഒരു മുന്‍ സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ചില മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിവിടാന്‍ ഒരുങ്ങുകയാണ്. കെ.സുരേന്ദ്രനോടുള്ള എതിര്‍പ്പ് പരസ്യമാക്കാനാണ് പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും തീരുമാനം. ഇതോടെ കെ.സുരേന്ദ്രനെ സംരക്ഷിക്കുന്ന കേന്ദ്ര നേതൃത്വവും വെട്ടിലായി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article