സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ രംഗത്ത്. സംസ്ഥാനത്തേക്കുള്ള അനധികൃത സ്പിരിറ്റുകടത്തില്‍ മന്ത്രിസഭയിലെ ചിലര്‍ക്ക് പങ്കുണ്ട് എന്ന് ഗുരുതരമായ ആരോപണവുമായാണ് ഗണേഷ്കുമാര്‍ രംഗത്ത് വന്നിരിക്കുന്നത്. അരുവിക്കരയില്‍ നടന്ന ഒരു യോഗത്തിലാണ് ഗണേഷ്കുമാര്‍ ആരോപണം ഉന്നയിച്ചത്.
സ്പിരിറ്റുകടത്തില്‍ പങ്കുള്ള മന്ത്രിമാര്‍ക്കെതിരായ ഞെട്ടിക്കുന്ന തെളിവുകള്‍ അധികം വൈകാതെ കോടതിയില്‍ നല്‍കുമെന്ന് പറഞ്ഞ ഗണേഷ്കുമാര്‍ എല്ലാ കള്ളന്‍മാരെയും സംരക്ഷിക്കുന്ന ഉമ്മന്‍ ചാണ്ടിക്കും ഈ അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപിച്ചു. രാഷ്ട്രീയം തന്നെ ഉപേക്ഷിക്കേണ്ടിവന്നാലും അഴിമതിക്കെതിരായ കേസുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.