സ്പിരിറ്റ്‌ റെയ്ഡ്‌: ചെക്ക്‌ പോസ്റ്റ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ സ്ഥലമാറ്റം

Webdunia
ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (15:54 IST)
ആര്യങ്കാവിലെ എക്സൈസ്‌ ചെക്ക്‌ പോസ്റ്റില്‍ സ്പിരിറ്റ് റെയ്ഡുമായി ബന്ധപ്പെട്ട് ചെക്ക്‌ പോസ്റ്റ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ സ്ഥലമാറ്റം. പരിശോധനയ്ക്ക്‌ ശേഷം വിട്ടയച്ച ടാങ്കര്‍ ലോറിയില്‍ നിന്ന് പിന്നീട്‌ ഏഴായിരം ലിറ്റര്‍ സ്പിരിറ്റ്‌ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ടാണ് സ്ഥലം മാറ്റം‌. 
 
ആര്യങ്കാവ്‌ ചെക്ക്‌ പോസ്റ്റില്‍ സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രിവന്‍റ്റീവ്‌ ഓഫീസര്‍മാരായ ശര്‍മ്മന്‍, സിബില്‍ സിറിള്‍, സിവില്‍ എക്സൈസ്‌ ഓഫീസര്‍മാരായ ശ്രീകുമാര്‍, പ്രശാന്ത്‌, ഉണ്ണികൃഷ്ണന്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്.
 
കൊല്ലം ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്കാണ്‌ ഇവരെ സ്ഥലം മാറ്റിയിരിക്കുന്നത്‌. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.