സൌമ്യ വധക്കേസ് സംസ്ഥാന സര്‍ക്കാര്‍ ഉഴപ്പാന്‍ കാരണം വധശിക്ഷ സംബന്ധിച്ചുള്ള സിപിഎമ്മിലെ തര്‍ക്കമെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍

Webdunia
ശനി, 17 സെപ്‌റ്റംബര്‍ 2016 (13:49 IST)
സൌമ്യ വധക്കേസ് ഉഴപ്പിയത് സി പി എമ്മില്‍ ഉണ്ടായ തര്‍ക്കം മൂലമെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. ആലുവ പാലസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ ഗുരുതരമായ വീഴ്ചയാണ് സൌമ്യകേസ് കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
 
വധശിക്ഷ സംബന്ധിച്ച് സി പി എമ്മില്‍ ഉണ്ടായ തര്‍ക്കമാണ് സൌമ്യ കേസ് ഉഴപ്പാന്‍ കാരണമായത്. നിയമാനുസൃതമുള്ള പരമാവധി ശിക്ഷ ഗോവിന്ദച്ചാമിക്ക് ഉറപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിച്ചില്ല. സുപ്രീംകോടതി വിധിക്കെതിരെ ശക്തമായ ജനവികാരമുണ്ടെന്നും ഏതു കുറ്റകൃത്യം ചെയ്താലും നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടാന്‍ കഴിയുമെന്ന തെറ്റായ സന്ദേശം സമൂഹത്തില്‍ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
Next Article