സൌമ്യ വധക്കേസില്‍ സര്‍ക്കാരും സൌമ്യയുടെ അമ്മയും ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. സൌമ്യവധക്കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് ഇരുവരും സുപ്രീംകോടതിയില്‍ ആവശ്യപ്പെടും.
കുടാതെ, ഗോവിന്ദച്ചാമിക്ക് കീഴ്ക്കോടതി നല്കിയ ശിക്ഷ ശരിവെയ്ക്കണമെന്നും ആവശ്യപ്പെടും. പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും.
കേസില്‍ കീഴ്ക്കോടതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിക്കുകയും ഹൈക്കോടതി അത് ശരി വെയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന്, ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ വധശിക്ഷ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. വധശിക്ഷ റദ്ദു ചെയ്ത സുപ്രീംകോടതി ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയായിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാരും സൌമ്യയുടെ അമ്മയും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.