സോണിയയുടെ കണ്ണുനീർ....ഞാൻ ശരിക്കും പതറിപ്പോയി..: സോണിയ ഗാന്ധിയുടെ പ്രസംഗത്തെ പരിഹസിച്ച് ജോയ് മാത്യു

ബുധന്‍, 11 മെയ് 2016 (15:43 IST)
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി വികാരപരമായ രീതിയില്‍ പ്രസംഗം നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയി മാത്യു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹം സോണിയയെ പരിഹസിക്കുന്നത്. കരഞ്ഞ്കാലുപിടിക്കുക എന്നൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇപ്പൊ കണ്ടു എന്നായിരുന്നു ജോയി മാത്യു പരിഹസിക്കുന്നത്.
 
ജോയി മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് :
 
സോണിയയുടെ കണ്ണുനീർ....ഞാൻ ശരിക്കും പതറിപ്പോയി..ഇന്ത്യ എന്റെ രാജ്യമാണ് ,ഇവിടം എന്റെ പ്രിയപ്പെട്ടവരുടെ രക്തം 
വീണ മണ്ണാണ്. കരഞ്ഞു കാലുപിടിക്കുക എന്നൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ ,ഇപ്പൊ കണ്ടു. ഹോ ഗാന്ധിസം പോകുന്ന വഴി നമുക്ക് ചിന്തിക്കാൻ കൂടി പറ്റാത്തതാണ്,അതുകൊണ്ടാണ് നമ്മൾ അത് വിട്ടത്
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക