എംഎൽഎമാരുടെ പങ്കാളിത്തത്തിൽ തലസ്ഥാനത്ത് നക്ഷത്രവേശ്യാലയം പ്രവര്‍ത്തിച്ചിരുന്നു; ഡല്‍ഹിയില്‍ വെച്ച് ഉമ്മൻചാണ്ടിക്ക് 35 ലക്ഷം രൂപ നല്‍കി - ബിജു രാധാകൃഷ്ണൻ

Webdunia
വെള്ളി, 15 ജൂലൈ 2016 (15:20 IST)
ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടുകൂടി തിരുവനന്തപുരത്ത് നക്ഷത്രവേശ്യാലയം പ്രവർത്തിച്ചിരുന്നുവെന്ന് ബിജു രാധാകൃഷ്ണൻ. സംസ്ഥാനത്തെ പല എംഎൽഎമാര്‍ക്കും പ്രമുഖര്‍ക്കും ഇതുമായി ബന്ധമുണ്ടായിരുന്നു. സോളർ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ക്ക് ഇതുമായി അടുത്ത ബന്ധമാണുള്ളതെന്നും ബിജു രാധാകൃഷ്ണൻ സോളർ കമ്മിഷനിൽ പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സഹായി തോമസ് കുരുവിള മുഖേനെ അദ്ദേഹത്തിന് ഡല്‍ഹിയില്‍ വെച്ച് 35 ലക്ഷം രൂപ നല്‍കിയിരുന്നു. ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ജിക്കുമോന്‍ വഴി പണം ആവശ്യപ്പെടുകയായിരുന്നു. ആവശ്യപ്പെട്ട പണം നല്‍കിയത് താനാണ്. പണം ലഭിക്കേണ്ടവര്‍ക്ക് ലഭിച്ചുവെന്ന് സരിത തന്നോട് വ്യക്തമാക്കിയിരുന്നൂവെന്നും ജിജു കമ്മീഷനില്‍ പറഞ്ഞു.

പിസി വിഷ്ണുനാഥ് എംഎൽഎയ്ക്കും മുൻ കേന്ദ്ര മന്ത്രി കെസി വേണുഗോപാലിനും അവര്‍ ആവശ്യപ്പെട്ട പണം നല്‍കിയിരുന്നു. നേതാക്കള്‍ക്ക് പണം നല്‍കിയിരുന്ന കാര്യം സരിതയ്‌ക്ക് അറിയാമായിരുന്നുവെന്നും സോളർ കമ്മിഷനിലെ വിശദമായ ക്രോസ് വിസ്താരത്തിനിടെ ബിജു വ്യക്തമാക്കി.
Next Article