സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിക്ഷക്കപ്പെടണമെന്ന് സരിത എസ് നായര്‍. അദ്ദേഹത്തില്‍ നിന്നുമുണ്ടായ പെരുമാറ്റം ഞെട്ടിക്കുന്നതായിരുന്നു. ക്ലിഫ് ഹൌസില്‍ വെച്ചാണ് അദ്ദേഹം എന്നോട് മോശമായി പെരുമാറിയത്. മറ്റൊരു സ്‌ത്രീക്കും തന്റെ ഗതിയുണ്ടാകാതിരിക്കാനാണ് പരാതി നല്‍കേണ്ടിവന്നതെന്നും സരിത വ്യക്തമാക്കി.
പലരില്‍ നിന്നും മോശമായ അനുഭവം ഉണ്ടായതോടെയാണ് ഉമ്മന്‍ചാണ്ടിയോട് പരാതി പറഞ്ഞത്. എന്നാല്‍, അദ്ദേഹം അത് കാര്യമായി എടുത്തില്ല. തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി അപമര്യാദയായി പെരുമാറിയത്. ക്ലിഫ് ഹൌസിലോ മറ്റു ഓഫീസുകളിലോ തന്നെയാരും തടഞ്ഞിട്ടില്ല. എപ്പോള്‍ വേണമെങ്കിലും കയറി ചെല്ലാവുന്ന സാഹചര്യമുണ്ടായിരുന്നു എന്നും സരിത പറഞ്ഞു.
മുൻ എംഎൽഎമാരായ തമ്പാനൂർ രവി, ബെന്നി ബഹനാൻ എന്നിവര്‍ ദിവസവും ഫോണ്‍ ചെയ്യുമായിരുന്നു. ചെറിയ കാര്യങ്ങള്‍ സംസാരിക്കാന്‍ പോലും ബെന്നി ബഹനാൻ ഫോണ്‍ വിളിക്കുമായിരുന്നു. സോളാര്‍ പദ്ധതി നടപ്പാക്കുന്നതിനായി ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളെ പരിചയപ്പെടുത്തി തന്നത് ഗണേഷ് കുമാര്‍ ആയിരുന്നു. എന്നാല്‍, തുടര്‍ന്നങ്ങോട്ടുള്ള കാലത്ത് തന്നെ സഹായിക്കാന്‍ ഗണേഷിനായില്ലെന്നും സരിത കൂട്ടിച്ചേര്‍ത്തു.
മാതൃഭൂമി ചാനലിനോട് സംസാരിക്കവെയാണ് സരിത ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതികരിച്ചത്.