ഞാന്‍ നിരപരാധിയെന്ന് ശോഭാ ജോണ്‍

ചൊവ്വ, 20 മെയ് 2014 (13:07 IST)
പണാപഹരണക്കേസില്‍ ആറസ്റ്റിലായ ശോഭാജോണ്‍ താന്‍ നിരപരാധിയെന്ന് പറഞ്ഞ് രംഗത്ത്. 2013-ല്‍ മണക്കാട്‌ സ്വദേശിയും എസ്ബിഐയിലെ ഫിനാന്‍സ്‌ അഡ്വൈസറുമായ സത്യശീലനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി 26,000 രൂപയും ബൈക്കും അപഹരിച്ച കേസിലായിരുന്നു ശോഭ അറസ്റ്റിലായത്.

പട്ടാപ്പകല്‍ നടത്തിയ പണാപഹരണം പൊലീസിന് നാണക്കേടുണ്ടാക്കിയിരുന്നു. കേപ്പന്‍ അനി, രാജേഷ്‌ എന്നിവരുമായി ചേര്‍ന്ന് നടത്തിയ പണാപഹരണത്തില്‍ പൊലീസ് പിടിയില്‍ നിന്ന് ശോഭ രക്ഷപ്പെട്ടിരുന്നു. താന്‍ നിരപരാധിയാണെന്നും സത്യശീലന്‍ തനിക്കാണ്‌ പണം നല്‍കാനുള്ളതെന്നും ഇതു ചോദിക്കാനെത്തിയപ്പോള്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നുമാണ്‌ ശോഭാ ജോണ്‍ പറയുന്നത്‌.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ശോഭ തിരുവനന്തപുരത്ത്‌ പിടിയിലായത്‌. മണ്ണാമ്മൂലയിലെ വാടകവീട്ടില്‍ ഇവര്‍ എത്തിയിട്ടുണെ്ടന്ന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ക്ക്‌ രഹസ്യവിവരം ലഭിച്ചിരുന്നു. സിഐ ആര്‍.സുരേഷ്‌, മണ്ണന്തല എസ്‌.ഐ ജോസ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ശോഭാ ജോണിനെ അറസ്റ്റ്‌ ചെയ്തത്

വെബ്ദുനിയ വായിക്കുക