കേരളത്തിലെ മതനിരപേക്ഷതയോടുള്ള വെല്ലുവിളിയാണ് ബി ജെപി - എസ് എന്‍ ഡി പി കൂട്ടുക്കെട്ടെന്ന് സി പി എം നേതാവ് ജി സുധാകരന്‍ എം എല്‍ എ. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുതായി രൂപപ്പെട്ട കൂട്ടുക്കെട്ട് കൊണ്ട് സി പി എമ്മിന് ഒന്നും സംഭവിക്കില്ല. കിട്ടുന്നതെല്ലാം വാങ്ങുമെന്ന് പറയുന്നത് രാഷ്‌ട്രീയ അടിമത്തമാണെന്നും സുധാകരന്‍ വ്യക്തമാക്കി.
അതേസമയം, പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് എതിരായ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനം പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ഓരോ വ്യക്തികള്‍ക്കും ഓരോ സവിശേഷതകളുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
പിണറായിയുടെ ശൈലി കേരള സമൂഹത്തില്‍ സ്വാധീനം ചെലുത്തിയെന്നും അദ്ദേഹം പറഞ്ഞു.