രേഖകളില്ലാതെ പച്ചക്കറി വണ്ടിയില്‍ കടത്തിയ 92.5 ലക്ഷം രൂപ പിടികൂടി

ബുധന്‍, 19 ഓഗസ്റ്റ് 2020 (15:07 IST)
മതിയായ രീതിയിലുള്ള രേഖകളില്ലാതെ പച്ചക്കറിവണ്ടിയില്‍ കടത്തിയ 92.5ലക്ഷം രൂപ പിടികൂടി. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെ സംസ്ഥാന അതിര്‍ത്തിയില്‍ മുത്തങ്ങായ്ക്ക് സമീപത്തെ തകരപ്പാടിയിലാണ് പണം പിടികൂടിയത്.  
 
കോഴിക്കോട് കുറ്റ്യാടി പാലക്കണ്ടി വീട്ടില്‍ നവാസ് (54), നടുക്കണ്ടി വീട്ടില്‍ എന്‍.കെ.ഹാറൂണ്‍  (47) എന്നിവര്‍ പിടിയിലായി.  നര്‍ക്കോട്ടിക്‌സ് സെല്‍ ഡി.വൈ.എസ.പി റജികുമാര്‍, ബത്തേരി പോലീസ് എന്നിവരുടെ സംയുക്ത വാഹന പരിശോധനയ്ക്കിടെയാണ് രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളായി സൂക്ഷിച്ചിരുന്ന പണം പിടികൂടിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍