കൊച്ചി സ്മാര്‍ട് സിറ്റിക്ക് പൂര്‍ണ്ണ പാരിസ്ഥിതികാനുമതി

ബുധന്‍, 22 ഒക്‌ടോബര്‍ 2014 (16:12 IST)
കേരളത്തിന്റെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാവുന്ന കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതിക്ക് പൂര്‍ണമായും പാരിസ്ഥിതികാനുമതി ലഭിച്ചു. അടുത്ത മാര്‍ച്ചില്‍ ആദ്യ കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കുമെന്ന് സ്മാര്‍ട് സിറ്റി സിഇഒ ജിജോ ജോസഫ് വ്യക്തമാക്കി.

അയ്യായിരം പേര്‍ക്ക് നേരിട്ട് ജോലി സാധ്യമാക്കുന്ന കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി കേരള സര്‍ക്കാരും ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീകോം ഇന്‍വസ്റ്റ്മെന്റ്‌സുംസംയുക്തമായിട്ടാണ്  നടപ്പാക്കുന്നത്. അമ്പത് ഏക്കര്‍ സ്ഥലത്ത് 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് സ്മാര്‍ട്ട് സിറ്റി വരുന്നത്.

ഇതില്‍ ഒന്‍പത് ലക്ഷം ചതുരശ്രഅടി സ്ഥലം ഐടി വ്യവസായത്തിനും ആറ് ലക്ഷം ഐടി ഇതര പ്രവര്‍ത്തനങ്ങള്‍ക്കുമാണ്. ആറര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള കെട്ടിടം ഈ വര്‍ഷം ഡിസംബറോടെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാകും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക