ഭർത്താവിന് മറ്റൊരു ബന്ധം; മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി നടി ആത്മഹത്യ ചെയ്തു

Webdunia
തിങ്കള്‍, 12 ഓഗസ്റ്റ് 2019 (10:39 IST)
ഭർത്താവിനു മറ്റൊരു ബന്ധം ഉണ്ടെന്ന് തിരിച്ചറിഞ്ഞ ഭാര്യ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. മുംബൈയിലണ് സംഭവം. മറാഠി സീരിയലുകളിലൂടെ പ്രശസ്തയായ നടി പദ്ന്യ പാര്‍ക്കറാണ് 17 വയസുള്ള തന്റെ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.  
 
ഭര്‍ത്താവിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും, സീരിയലുകളില്‍ അവസരം കുറഞ്ഞതും നടിയെ വിഷാദരോഗത്തില്‍ എത്തിച്ചിരുന്നു. ഇതിനിടെ ഭര്‍ത്താവിന്റെ വിവാഹേതരബന്ധവും അറിഞ്ഞതോടെ, ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

Next Article