തിരുവനന്തപുരത്ത് തോക്കുമായി പിടിയിലായ ആന്ധ്രക്കാര്‍ക്ക് മാവോയിസ്റ്റ് ബന്ധമെന്ന് പൊലീസ്. ആന്ധ്രയില്‍ കൊലപാതകം നടത്തിയ ശേഷം കടന്നവരാണ് ഇവരെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച് വെങ്കിടേഷ് പറഞ്ഞു. സുമേഷ്, സോമയ്യ, ജലേഷ്, രതീഷ്, കുമാരസ്വാമി, അജേഷ് എന്നിവരാണ് തിരുവനന്തപുരത്ത് ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതിനിടെ പിടിയിലായത്. നല്‍ഗുണ്ട ജില്ലയിലെ കൊമ്പൂരി രാമുലു കൊലക്കേസ് പ്രതികളാണ് ഇവരെന്നാണ് സൂചന.