മദ്രസകളിൽ ദേശീയഗാനം ആലപിക്കുന്നത് നിർബന്ധമാക്കി യുപി സർക്കാർ

വ്യാഴം, 12 മെയ് 2022 (20:00 IST)
മദ്രസകളിൽ ക്ലാസ് ആരംഭിക്കുന്നതിന് മുൻപ് ദേശീയഗാനം ആലപിക്കുന്നത് നിർബന്ധമാക്കി ഉത്തർപ്രദേശ് സർക്കാ‌ർ. ക്ലാസ് ആരംഭിക്കും മുൻപ് അധ്യാപകരും വിദ്യാർ‌ഥികളും ദേശീയഗാനം ആലപിക്കണമെന്നാണ് ഉത്തരവ്. ഉത്തർപ്രദേശ് ന്യൂനപക്ഷ വകുപ്പ് മന്ത്രി ഡാനിഷ് അൻസാരിയാണ് ഉത്തരവിറക്കിയത്.
 
മാര്‍ച്ച് 24ന് ചേര്‍ന്ന ഉത്തര്‍പ്രദേശ് മദ്രസ എജ്യുക്കേഷന്‍ ബോര്‍ഡ് യോഗത്തില്‍ മദ്രസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കാന്‍ തീരുമാനമായിരുന്നു. ഇന്ന് മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വന്നത്.എല്ലാ അംഗീകൃത, എയ്ഡഡ്, അണ്‍ എയ്ഡഡ് മദ്രസകള്‍ക്കും ഉത്തരവ് ബാധകമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍