സിൽവർലൈൻ സർവേയുമായി മുന്നോട്ട് പോകാം: സംസ്ഥാന സർക്കാരിന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്

Webdunia
തിങ്കള്‍, 28 മാര്‍ച്ച് 2022 (14:02 IST)
സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹ്യ ആഘാത പഠനത്തിനുള്ള സർവേ നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി. സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് കോടതിയുടെ ഉത്തരവ്.
 
സാമൂഹ്യ ആഘാത പഠനം സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ നിശിതമായ ഭാഷയില്‍ സുപ്രീം കോടതി വിമർശിച്ചു. സിൽവർ ലൈനിനെതിരെ വിവിധ ഭാഗങ്ങളിലായി കടുത്ത വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

അനുബന്ധ വാര്‍ത്തകള്‍

Next Article