സിദ്ധാര്‍ഥ്‌ ഭരതന്റെ ആരോഗ്യനിലയില്‍ പുരോഗതി

Webdunia
തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (12:52 IST)
കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന  ചലച്ചിത്ര സംവിധായകന്‍ സിദ്ധാര്‍ഥ്‌ ഭരതന്റെ ആരോഗ്യനിലയില്‍ പുരോഗതി.സിദ്ധാർഥ് ഭരതനെ പരീക്ഷണാടിസ്ഥാനത്തില്‍ വെന്റിലേറ്ററില്‍ നിന്നും മാറ്റി. അദ്ദേഹം സ്വയം ശ്വസിക്കുന്നുണ്ടെന്നും ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം.

പേരു വിളിക്കുമ്പോള്‍ അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നാണ് സൂചന. എന്നാല്‍ അടുത്ത 24 മണിക്കൂര്‍ വളരെ നിര്‍ണായകമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആഘാതത്തില്‍ തലയോട്ടിയില്‍ ഒരു പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. അത് മരുന്നു കഴിച്ച് തന്നെ മാറ്റാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ശനിയാഴ്ച പുലർച്ചെ രണ്ടു മണിക്ക് എറണാകുളം വൈറ്റിലക്കടുത്ത് ചമ്പക്കര പാലത്തിനടുത്തു വച്ചാണ് സിദ്ധാർഥിന്റെ കാർ അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിനേതാക്കളായ മമ്മൂട്ടി, ദിലീപ്, സായ്കുമാർ, കൽപന, ബിന്ദു പണിക്കർ, ഗീതുമോഹൻ ദാസ്, ലാൽ ജോസ് തുടങ്ങിയവർ സിദ്ധാർത്ഥിനെ സന്ദർശിച്ചിരുന്നു.