അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കുന്നില്ല, കസ്റ്റഡി അനിവാര്യമെന്ന് സുപ്രീം കോടതിയില്‍ പോലീസിന്റെ സത്യവാങ്മൂലം

അഭിറാം മനോഹർ

ഞായര്‍, 20 ഒക്‌ടോബര്‍ 2024 (08:48 IST)
യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സുപ്രീം കോടതിയില്‍ പോലീസിന്റെ സത്യവാങ്മൂലം. സിദ്ദിഖിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് പോലീസ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു.
 
പ്രാരംഭ അന്വേഷണത്തില്‍ സിദ്ദിഖിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാന്‍ കസ്റ്റഡി ആവശ്യമാണെന്നും പോലീസ് പറയുന്നു. സിദ്ദിഖിനെതിരെ നടിയുടെ പരാതി വൈകിയതെന്ത് എന്ന കോടതിയുടെ ചോദ്യത്തിനും പോലീസ് മറുപടി നല്‍കി.യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖിന് സെപ്റ്റംബര്‍ 30നാണ് സുപ്രീം കോടതി താത്കാലിക ജാമ്യം അനുവദിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍