കൊക്കേയ്ന്‍ കേസ്: ഷൈന്‍ ടോം ചാക്കോ ജാമ്യത്തിലിറങ്ങി

ചൊവ്വ, 31 മാര്‍ച്ച് 2015 (16:19 IST)
കൊക്കെയ്‌ന്‍ കേസില്‍ അറസ്‌റ്റിലായ യുവനടന്‍ ഷൈന്‍ ടോം ചാക്കോ ജാമ്യത്തിലിറങ്ങി. തന്നെ ആരെങ്കിലും കുടുക്കിയതാണോ എന്ന്‌ അറിയില്ലെന്ന് ഷൈന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അടക്കം അഞ്ച് പ്രതികള്‍ക്ക് ഇന്നലെ ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
 
പ്രതികള്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം, ആഴ്ചയില്‍ രണ്ടുതവണ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി ഒപ്പിടണമെന്നും  കൊച്ചി നഗരം വിട്ടു പോകരുതെന്നും  പ്രതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നും ജനുവരി 31 നാണ് ഷൈന്‍ ഉള്‍പ്പെട്ട സംഘം കൊക്കെയ്‌നുമായി പിടിയിലായത്‌.

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക