Shine Tom Chacko: ഇങ്ങനെ പോയാല്‍ ഷൈന്‍ ടോം ചാക്കോ തന്റെ സീനിയര്‍ ആകുമെന്ന് കുഞ്ചാക്കോ ബോബന്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 10 ജനുവരി 2024 (13:49 IST)
ഇങ്ങനെ പോയാല്‍ ഷൈന്‍ ടോം ചാക്കോ തന്റെ സീനിയര്‍ ആകുമെന്ന് കുഞ്ചാക്കോ ബോബന്‍. കമലിന്റെ സംവിധാനത്തില്‍ ഷൈന്‍ ടോം ചാക്കോ നായകനായി എത്തുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ് വേദിയിലാണ് കുഞ്ചാക്കോ ബോബന്‍ ഇക്കാര്യം പറഞ്ഞത്. 27 വര്‍ഷം കൊണ്ട് താന്‍ ചെയ്തത് 103 സിനിമകള്‍ ആണെന്നും അതേസമയം ചെറിയ സമയം കൊണ്ട് ഷൈന്‍ 100 സിനിമകള്‍ ചെയ്‌തെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
 
ഷൈനിനെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയ കാലം മുതല്‍ അറിയാമെന്നും ഇപ്പോള്‍ ഒരു നായകനായി കാണുന്നതില്‍ വളരെ സന്തോഷം തോന്നുന്നു വെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ഗദ്ദാമ സിനിമയിലെ ഷൈന്‍ ടോം ചാക്കയുടെ പ്രകടനം വളരെ മികച്ചതായിരുന്നു. അന്ന് താന്‍ ഷൈനിനെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍