തിരുവനന്തപുരം ജില്ലയില്‍ 5000 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഉടനെ ലഭ്യമാക്കുമെന്ന് ഡോ. ശശി തരൂര്‍ എംപി

ശ്രീനു എസ്

തിങ്കള്‍, 20 ജൂലൈ 2020 (09:13 IST)
തിരുവനന്തപുരത്ത് കോവിഡ് 19 ന്റെ സാമൂഹ്യവ്യാപനം റിപ്പോര്‍ട്ട് ചെയ്ത സാഹ്യചര്യത്തില്‍, ക്രിട്ടിക്കല്‍ കണ്ടൈനമെന്റ് സോണുകളായി പ്രഖ്യാപിച്ച തന്റെ മണ്ഡലത്തിലെ പ്രദേശങ്ങളില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തണം എന്ന ജനങ്ങളുടെ ആവശ്യത്തിന് പരിഹാരമായി ജില്ലയില്‍ 5000 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഉടനെ ലഭ്യമാക്കുമെന്ന് ഡോ. ശശി തരൂര്‍ എംപി അറിയിച്ചു.
 
ഇതിലേക്കായി തന്റെ എംപി ഫണ്ടില്‍ നിന്നും നേരത്തെ ടെസ്റ്റ് കിറ്റുകള്‍ക്കായി മാറ്റി വെച്ച തുകയില്‍ നിന്നും ഇരുപത്തിയഞ്ച് ലക്ഷത്തി ഇരുപതിനായിരം രൂപയ്ക്ക് കോവിഡ് 19 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ വാങ്ങാനുള്ള നിര്‍ദേശം ഇന്നലെ ഡിസ്ട്രിക്ട് കലക്ടര്‍ക്ക് നല്‍കി. 
 
നിലവില്‍ ഇന്ത്യയില്‍ ഐസിഎംആര്‍ അംഗീകാരമുള്ള ഒരു റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റ് നിര്‍മ്മാതാവ് മാത്രമേ ഉള്ളു. ഒരു സൗത്ത് കൊറിയന്‍ കമ്പനിയുടെ ഇന്ത്യയിലെ നിര്‍മ്മാണശാലയില്‍ ഉണ്ടാക്കുന്നവ ആണിത്. ഡോ. ശശി തരൂര്‍ എംപി ഇന്ത്യയിലെ സൗത്ത് കൊറിയന്‍ അംബാസഡറോട് സംസാരിച്ച് ഇവയുടെ അടിയന്തര ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍