ഷാരൂഖ് ഖാന്റെ മകന്‍ ആര്യന് ആഡംബര പാര്‍ട്ടിക്കായി ലഹരിമരുന്ന് എത്തിച്ചത് മലയാളി ?

Webdunia
തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (17:05 IST)
ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കായി ലഹരിമരുന്ന് എത്തിച്ചുനല്‍കിയത് മലയാളിയെന്ന് സൂചന. ആര്യന്‍ ഖാന് ലഹരിമരുന്നു കൈമാറിയതുമായി ബന്ധപ്പെട്ട് ശ്രേയസ് നായര്‍ എന്നയാളെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കസ്റ്റഡിയിലെടുത്തു. ആര്യനും സുഹൃത്ത് അര്‍ബാസ് ഖാനും ലഹരിമരുന്നു നല്‍കിയത് ശ്രേയസ് ആണെന്നാണു റിപ്പോര്‍ട്ട്. ആര്യന്റെയും അര്‍ബാസിന്റെ മൊബൈല്‍ ചാറ്റില്‍നിന്നാണ് ശ്രേയസിന്റെ വിവരം എന്‍സിബിക്കു ലഭിച്ചത്. ഇവര്‍ മൂവരും മുമ്പും ചില പാര്‍ട്ടികളില്‍ ഒരുമിച്ചു പങ്കെടുത്തിരുന്നതായി ചാറ്റില്‍നിന്നു വ്യക്തമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആര്യനുള്‍പ്പെടെയുള്ളവര്‍ പോയ ആഡംബരക്കപ്പലില്‍ ശ്രേയസും യാത്ര ചെയ്യാനിരുന്നതാണ്. എന്നാല്‍ അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ശ്രേയസിനെ വിശദമായി ചോദ്യം ചെയ്ത ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article