ഏത് വിഷയവും നിസാരമായി ട്രോളുകളാക്കുന്ന ഈ ട്രോളന്മാരെ സമ്മതിക്കണം അല്ലേ?. വിഷയം ഏതുമായി കൊള്ളട്ടേ അതിനെ കീറിമുറിച്ച് രസകരമായ രീതിയില്‍ കൈകാര്യം ചെയുന്ന ട്രോളന്മാരുടെ കഴിവിനെ കൈയ്യടിക്കാതെ വയ്യ. രാഷ്ട്രീയം, സിനിമ തുടങ്ങിയ മേഖലകളെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്ന ഈ ട്രോളുകള്‍ അതിഗൌരവമായ കാര്യങ്ങളിൽ പോലും ചിരിയുണർത്തുന്നു.
ഗൗരവമേറിയ വിഷയങ്ങളെ വളരെ രസകരമായി അവതരിപ്പിക്കുന്നത് കൊണ്ടാണ് ട്രോളുകളേയും ട്രോളർമാരേയും സമൂഹം അംഗീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും. ഇപ്പോള്‍ ട്രോള്ന്മാര് ഏറ്റെടുത്തിരിക്കുന്നത് ഒരുപാട് വിവാദങ്ങള്‍ സൃഷ്ടിച്ച സെക്സി ദുര്‍ഗ എന്ന സിനിമയാണ്.
സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത സെക്സി ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കിയ വാര്‍ത്ത പുറത്ത് വന്നിരുന്നു. സിനിമയുടെ പേരിനെതിരെ വീണ്ടും പരാതി ഉയര്‍ന്നതോടെയാണ് നടപടി. സിനിമ വീണ്ടും സെന്‍സര്‍ ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. ഒരുപാട് വിവാദങ്ങള്‍ സൃഷ്ടിച്ച സിനിമായാണ് സെക്സി ദുര്‍ഗ്ഗ.