നിരോധിത ഉല്‍പ്പന്ന വില്‍പ്പന: ഏഴ് പേര്‍ പിടിയില്‍

Webdunia
വെള്ളി, 1 ഓഗസ്റ്റ് 2014 (17:13 IST)
വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ സിഗരറ്റ്, പാന്‍ മസാല, മദ്യം, മയക്കുമരുന്ന് തുടങ്ങിയ നിരോധിത ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
 
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒട്ടാകെ 83 റെയ്ഡുകള്‍ നടത്തിയതില്‍ 7 കേസുകളും രജിസ്റ്റര്‍ ചെയ്തു. മേയ് 30 മുതല്‍ നടന്നുവരുന്ന ഇത്തരം റെയ്ഡുകളില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 2889 ആയി.
 
നാളിതുവരെ ഇത്തരത്തില്‍ 16972 റെയ്ഡുകളാണ് നടത്തിയത്. ഇതില്‍ 3008 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് മേധാവി അറിയിച്ചു.
 
ഇതിനൊപ്പം അമിത പലിശ ഈടാക്കുന്നവര്‍ക്കെതിരെയുള്ള ഓപ്പറേഷന്‍ കുബേര പ്രകാരം 12886 റെയ്ഡുകള്‍ നടത്തിയതില്‍ 2142 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 981 പേരെ ഇതനുസരിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു