സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; ഈ ജില്ലകള്‍ക്ക് മുന്നറിയിപ്പ്

ശനി, 23 സെപ്‌റ്റംബര്‍ 2023 (08:56 IST)
സംസ്ഥാനത്ത് മിക്ക ജില്ലകളിലും മഴ ശക്തമായി തുടരുന്നു. അടുത്ത മണിക്കൂറുകളില്‍ എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കുക. 
 
തെക്കന്‍ കേരളത്തിലും മലയോര മേഖലകളിലും ജാഗ്രത തുടരണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലൂടെയുള്ള യാത്ര പരിമിതപ്പെടുത്തുക. തമിഴ്‌നാടിന് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ അടുത്ത രണ്ടാഴ്ച ഏറിയും കുറഞ്ഞും സംസ്ഥാനത്ത് മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍