ന്യൂനപക്ഷപദവി ലഭിച്ചതിനാല്‍, സുപ്രീം കോടതി ഉത്തരവനുസരിച്ച് സ്വന്തം നിലയ്ക്ക് എം.ബി.ബി.എസ് പ്രവേശനം നടത്താന്‍ അധികാരമുണ്ടെന്നുകാണിച്ചാണ് കൊല്ലം അസീസിയ കരാറിലേര്‍പ്പെടാതെ വിട്ടുനില്‍ക്കുന്നത്. ഈ കോളേജ് ഉള്‍പ്പെടെ, ന്യൂനപക്ഷപദവിയുടെ പേരില്‍ സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തിയ ആറ് സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ, പ്രവേശനം സംബന്ധിച്ച എല്ലാ നടപടികളും പരിശോധനയ്ക്ക് വിധേയമാക്കാന്‍, അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയായ, ജസ്റ്റിസ് ജയിംസ് കമ്മിറ്റിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കമ്മിറ്റി നടപടികളാരംഭിച്ചിട്ടുമുണ്ട്- മന്ത്രി പറഞ്ഞു.