എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസ്: സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ തടവ്

ചൊവ്വ, 23 മെയ് 2023 (11:47 IST)
എട്ടുവയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സെക്യൂരിറ്റി ജീവനക്കാരന് കോടതി മരണം വരെ കഠിന തടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും വിധിച്ചു. കൊല്ലം ജില്ലയിലെ പരവൂര്‍ സ്വദേശി അനില്‍ കുമാറിനെയാണ് കോടതി ശിക്ഷിച്ചത്.
 
കേസിനാസ്പദമായ സംഭവം നടന്നത് 2019 ഫെബ്രുവരി യിലായിരുന്നു. ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ അനില്‍ കുമാര്‍ അവിടെ താമസിച്ചിരുന്ന കുട്ടിയെയാണ് ഉപദ്രവിച്ചത്. മാതാവിനോട് കുട്ടി പീഡന വിവരം പറയുകയും പരാതി നല്‍കുകയുമായിരുന്നു.
 
എറണാകുളം പോക്‌സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്‌സോ വകുപ്പ് എഎന്നിവ പ്രകാരം പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തുകയായിരുന്നു.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍