അന്തരിച്ച സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനെ അപമാനിച്ചു സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട അധ്യാപികയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൂത്തുപറമ്പ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക ഗിരിജയ്‌ക്കെതിരെ കൂത്തുപറമ്പ് പൊലീസാണ് കേസെടുത്തത്. കേസ് പിന്നീട് ഗിരിജ താമസിക്കുന്ന എടച്ചേരി പൊലീസിന് കൈമാറിയിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗണ്‍മാനായിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ സി.പി.ഓ ഉറൂബിനെയും കഴിഞ്ഞ ദിവസം സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. കൊലപാതകി എന്ന് വിശേഷിപ്പിച്ചായിരുന്നു ഉറൂബ് പോത്തന്‍കോട്ടെ ഒരു സ്‌കൂളിന്റെ പി.ടി.എ ഗ്രൂപ്പില്‍ പോസ്റ്റിട്ടിരുന്നത്.