നീന്തൽ പഠിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

തിങ്കള്‍, 13 ജൂണ്‍ 2022 (17:25 IST)
പാലക്കാട്: നീന്തൽ പഠിക്കാൻ ഇറങ്ങിയ രണ്ടു പ്ലസ് വൺ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. പാലക്കാട്ടെ തൃത്താലയ്ക്കടുത്ത് പടിഞ്ഞാറങ്ങാടിയിലാണ് സംഭവം. പതിനാറുകാരായ ജഗൻ, സായൂജ് എന്നിവരാണ് മരിച്ചത്.
 
പടിഞ്ഞാറങ്ങാടി കല്ലടത്തൂരിലെ വല്യോത്രക്കുളത്തിലാണ് കഴിഞ്ഞ ദിവസം ഇരുവരും നീന്തൽ പഠിക്കാനിറങ്ങിയത്. ഇവരിൽ ഒരാൾ മുങ്ങിയപ്പോൾ രക്ഷിക്കാനായി ചാടിയതാണ് മറ്റെയാൾ.
 
ഇരുവരെയും ഉടൻ കരയിലെത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മരിച്ചു. ഗോഖലെ സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍