അസോസിയേറ്റ് ബാങ്കുകളെ എസ് ബി ഐയില്‍ ലയിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് എസ് ബി ഐ അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ പണിമുടക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി മെയ് 20ന് രാജ്യവ്യാപകമായിട്ട് ആയിരിക്കും പണിമുടക്കുക.
ചൊവ്വാഴ്ച നടന്ന അസോസിയേറ്റ് ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലെ അജണ്ട തന്നെ ബാങ്കുകളുടെ ലയനമായിരുന്നുവെന്ന് ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കടാചലം ആരോപിച്ചു.
എസ് ബി ഐയുടെ അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ ആണ് മെയ് 20ന് രാജ്യവ്യാപകമായി പണിമുടക്കുക.