പിണറായി വിജയൻ മാസാണ്, ആദർശധീരൻ; തമിഴ്നാട്ടിലും കമ്മ്യൂണിസ്റ്റ് ഭരണം വരണമെന്ന് സത്യരാജ്

ഞായര്‍, 6 ജനുവരി 2019 (11:07 IST)
തമിഴ്‌ രാഷ്ട്രീയത്തിലേക്കുള്ള സിനിമാക്കാരുടെ കടന്നുകയറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ സത്യരാജ്. മുഖ്യമന്ത്രിയാവുക മാത്രമാണ് സിനിമാക്കാരുടെ ലക്ഷ്യമെന്നും അതിനാൽ തന്നെ അത്തരക്കാർക്ക് ജനങ്ങളെ സേവിക്കണമെന്ന് ലക്ഷ്യമില്ലെന്നും സത്യരാജ് മനോരമ ന്യൂസിനോട് പറഞ്ഞു.
 
മുഖ്യമന്ത്രി പിണറായി വിജയനെ ആദര്‍ശധീരനാണ്. നല്ലൊരു രാഷ്ട്രീയക്കാരനുമാണ് അദ്ദേഹം. അദ്ദേഹത്തിനു സമാനരായ ആളുകള്‍ തമിഴ്നാട്ടിലുമുണ്ട്. തമിഴ്നാട്ടിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്നാണ് ആഗ്രഹമെന്നും സത്യരാജ് കൊച്ചിയിൽ പറഞ്ഞു. 
 
നാല്‍പത്തിയൊന്നുവര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍ രാഷ്ട്രീയം തന്നെ ഒരുഘട്ടത്തിലും മോഹിപ്പിച്ചിട്ടില്ലെന്ന് തുറന്നു പറയുകയാണ് സത്യരാജ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍