'ആ അടി എന്റെ മുഖത്താണ് കൊണ്ടത്, പ്രതീക്ഷിച്ചില്ല’; പ്രേക്ഷകന്റെ മനസിൽ വിങ്ങലേൽപ്പിച്ച് മമ്മൂട്ടി

ഞായര്‍, 6 ജനുവരി 2019 (10:44 IST)
മമ്മൂട്ടിയെന്ന മഹാനടന്റെ കഴിവുകൾ മലയാളികൾക്ക് മാത്രമല്ല ഇന്ത്യൻ സിനിമയെ സ്നേഹിക്കുന്നവർക്കും അറിയാവുന്നതാണ്. വർഷങ്ങൾക്ക് മുൻപ് തന്നെ അദ്ദേഹം അത് തെളിയിച്ചതാണ്. എന്നാൽ, ഒരു നടന് അഭിനയത്തിൽ പ്രായമൊരു പ്രശ്നമല്ലെന്നതാണ് സത്യം. 
 
മമ്മൂട്ടിയുടെ നടനിൽ നിന്നും മെഗാസ്റ്റാറിലേക്ക് വളർച്ച നാമെല്ലാം കണ്ടതാണ്. റാം സംവിധാനം ചെയ്ത പേരൻപിൽ ‘മെഗാസ്റ്റാർ’ ഇല്ലെന്ന് വ്യക്തം. ട്രെയിലർ റിലീസ് ആയെന്നറിഞ്ഞ് യൂട്യൂബിൽ കാണാനെത്തിയവരുടെ മുഖത്തേറ്റ അടിയായിരുന്നു ആദ്യ സീൻ. ജൂനിയർ ആർട്ടിസ്റ്റ് ആ‍യ സ്ത്രീയിൽ നിന്നും മുഖത്തിന് അടിയേൽക്കുന്ന മമ്മൂട്ടിയെ ആണ് ആദ്യം തന്നെ കാണുന്നത്. 
 
ആ സീൻ ഞെട്ടിക്കുന്നത് തന്നെയായിരുന്നുവെന്ന് ആരാധകർ പറയുന്നു. മെഗാസ്റ്റാർ എന്ന പദവയിൽ നിൽക്കുമ്പോൾ അത്തരമൊരു സീൻ ചെയ്യാൻ മമ്മൂട്ടി തയ്യാറായി എന്നത് ഞെട്ടിക്കുന്നത് തന്നെയാണ്. മമ്മൂക്ക ഫാൻസ് പോലും പ്രതീക്ഷിച്ചില്ല ഈ സീൻ. അവരുടെ പ്രതികരണത്തിൽ നിന്നും ഇത് വ്യക്തവുമാണ്. അടുത്ത മാസം ചിത്രം റിലീസ് ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍