ശാശ്വതീകാനന്ദയുടെ മരണം: വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി

തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (20:10 IST)
ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് വീണ്ടും പുതിയ വെളിപ്പെടുത്തല്‍. ശാശ്വതീകാനന്ദയുടെ മരണം   അസ്വാഭാവികമെന്നും പോസ്റ്റ്‌മോര്‍ട്ടം നിര്‍ദ്ദേശിച്ചത് താനാണെന്നും മുന്‍ ഡിജിപി വി ആര്‍ രാജീവന്‍ വെളിപ്പെടുത്തി.സംഭവം നടക്കുമ്പോള്‍ ദക്ഷിണമേഖലാ എഡിജിപി ആയിരുന്നു രാജീവന്‍.

പോസ്റ്റ്‌മോര്‍ട്ടത്തെ എസ്എന്‍ഡിപി നേതാക്കള്‍ എതിര്‍ത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സ്വാമിയുടെ മരണം അസ്വാഭാവികമായതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നിര്‍ബന്ധമായിരുന്നു. അന്ന് തന്നെ വിളിച്ച എസ്എന്‍ഡിപി നേതാക്കളെയും ഇക്കാര്യം അറിയിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക